ഡബ്ലിൻ: ബുധനാഴ്ച ഡെയ്ലോ സീനാഡോ യോഗം ചേരില്ല. ബുധനാഴ്ച പൊതുമേഖലാ ജീവനക്കാരുടെ സമരത്തെ തുടർന്നാണ് യോഗം ചേരുന്നത് മാറ്റിവച്ചത്. ഒയിറിയാച്ച്ടാസ് ബിസിനസ് കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
ഒക്ടോബർ 14 ന് രാജ്യത്തുടനീളമുള്ള പൊതുമേഖലാ ജീവനക്കാർ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. ശമ്പളകരാറിൽ പ്രതിഷേധിച്ചാണ് സമരം. ജൂണിൽ അവസാനിച്ച ശമ്പളകരാറിൽ പിന്നീട് സർക്കാർ ചർച്ച നടത്തിയിരുന്നില്ല. ഇതിലാണ് പ്രതിഷേധം.
Discussion about this post

