തിരുവനന്തപുരം ; സംസ്ഥാനത്തു സിനിമ തിയേറ്ററുകളിൽ ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷാ, സിവിൽ സപ്ലൈസ് വകുപ്പുകളുടെ സംയുക്ത മിന്നൽ പരിശോധന . മന്ത്രി അനൂപ് ജേക്കബിന്റെ നിർദേശപ്രകാരം പരിശോധന നടത്തിയത്.
26 കേസുകൾ രജിസ്റ്റർ ചെയ്തു. 5 തിയറ്ററുകൾക്കു കാരണം കാണിക്കൽ നോട്ടീസ് നൽകി. പിഴയായി 62,000 രൂപയും ചുമത്തി. തിയേറ്ററുകളിൽ ശുദ്ധജലം ഉറപ്പാക്കുന്നില്ലെന്നും അമിതവില ഈടാക്കുന്നുവെന്നും വിലവിവരം പ്രദർശിപ്പിക്കാറില്ലെന്നുമുള്ള പരാതിയെത്തുടർന്നാണു പരിശോധന .
കോഴിക്കോട്, കണ്ണൂർ, കോട്ടയം, എറണാകുളം, ആലപ്പുഴ, കൊല്ലം, പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളിലെ തിയേറ്ററുകൾക്കെതിരെയാണു നടപടി. വൃത്തിഹീനമായ സാഹചര്യങ്ങളിലാണ് ആഹാരപദാർത്ഥങ്ങൾ സൂക്ഷിക്കുന്നതെന്നും, അളവിൽ വെട്ടിപ്പ് നടക്കുന്നുവെന്നും പരാതി ഉണ്ട്.
പായ്ക്കറ്റുകളിൽ ലേബൽ വിവരങ്ങൾ പൂർണമല്ലാത്തതിനും തൊഴിലാളികൾക്ക് ആവശ്യമായ മെഡിക്കൽ സർട്ടിഫിക്കറ്റ് ഇല്ലാത്തതിനും നടപടിയെടുത്തിട്ടുണ്ട്.

