ഡബ്ലിൻ: പൊതുമേഖലയിലെ തൊഴിലാളികൾക്ക് സമരം അല്ലാതെ മറ്റൊരു മാർഗ്ഗമില്ലെന്ന് ഫോർസ ജനറൽ സെക്രട്ടറി കെവിൻ കാലിനൻ. ബുധനാഴ്ച ഫോർസ അംഗങ്ങൾ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. സർക്കാർ ധാരണയിലെത്തിയില്ലെങ്കിൽ ശൈത്യകാലത്ത് നിരവധി സമരങ്ങൾക്ക് അയർലൻഡ് സാക്ഷിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജൂൺ മാസത്തിൽ ചർച്ചകൾ നടന്നിരുന്നു. എന്നാൽ ഇതിന് ശേഷം സർക്കാരിന്റെ നിലപാടിൽ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. ഒരു കരാറിൽ എത്തിയില്ലെങ്കിൽ ഭാവിയിൽ ഇനിയും സമരങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടിവരും. സമരമല്ലാതെ പൊതുമേഖലാ തൊഴിലാളികൾക്ക് മുൻപിൽ മറ്റൊരു മാർഗ്ഗവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post

