ഗാൽവേ: കൗണ്ടി ഗാൽവേയിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ കോടതിയിൽ ഹാജരാക്കി. ഇന്നലെ രാവിലെയോടെയായിരുന്നു അഞ്ചംഗ സംഘത്തെ കോടതിയിൽ ഹാജരാക്കിയ ബല്ലിനസോളിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്.
20 ഉം 30 ഉം വയസ്സ് പ്രായമുള്ളവരാണ് അറസ്റ്റിലായിട്ടുള്ളത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു ഇവർ ഉൾപ്പെട്ട സംഘർഷം ഉണ്ടായത്. സെന്റ് മൈക്കൾസ് സ്ക്വയറിൽ ആയിരുന്നു സംഭവം. ഇവർ കസ്റ്റഡിയിൽ തുടരുകയാണ്. ഇവർക്കൊപ്പം പിടിയിലായ കൗമാരക്കാരനെ കുറ്റം ചുമത്താതെ വിട്ടയച്ചു.
Discussion about this post

