വെസ്റ്റ്മീത്ത്: കൗണ്ടി വെസ്റ്റ്മീത്തിൽ കൗമാരക്കാരൻ മുങ്ങിമരിച്ചു. ലഫ് റീയിൽ ആയിരുന്നു സംഭവം. കൗമാരക്കാരന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഇന്നലെ വൈകീട്ട് ഏഴരയോടെയായിരുന്നു സംഭവം. ഗ്ലാസണിലെ കാർണകില്ല പോയിന്റിൽ കുളിക്കുന്നതിനിടെ കുട്ടി അപകടത്തിൽപ്പെടുകയായിരുന്നു. ഉടനെ അടിയന്തിര സേവനങ്ങൾ സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. കുറച്ച് നേരത്തെ തിരച്ചിലിന് ശേഷം കുട്ടിയെ കണ്ടെത്തുകയായിരുന്നു. എന്നാൽ അപ്പോഴേയ്ക്കും കുട്ടിയ്ക്ക് ജീവൻ നഷ്ടമായിരുന്നു. മുള്ളിംഗർ റീജിയണൽ ആശുപത്രിയിലാണ് കുട്ടിയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
Discussion about this post

