വാട്ടർഫോർഡ്: വാട്ടർഫോർഡ് തീവയ്പ്പിൽ മരിച്ച കുട്ടിയുടെ സംസ്കാരവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത്. കഴിഞ്ഞ ആഴ്ച മരിച്ച എലിയറ്റ് ഇംഗ്ലീഷിന്റെ മൃതദേഹം വെള്ളിയാഴ്ച സംസ്കരിക്കും. സംസ്കാരത്തിന് മുന്നോടിയായി വിലാപയാത്രയുൾപ്പെടെ സംഘടിപ്പിക്കുന്നുണ്ട്.
ആഴ്ചകളോളം ജീവന് വേണ്ടി പോരാടിയ ശേഷമായിരുന്നു ആറ് വയസുള്ള എലിയറ്റ് ഇംഗ്ലീഷിന് ജീവൻ നഷ്ടമായത്. വാട്ടർഫോർഡിലെ ബിർച്ചവുഡ് എസ്റ്റേറ്റിലെ വീട്ടിൽ ഉണ്ടായ തീവയ്പ്പിൽ കുട്ടിയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. ഇതേ തുടർന്ന് ക്രംലിൻ ചിൽഡ്രൻസ് ആശുപത്രിയിൽ ആയിരുന്നു കുട്ടി കഴിഞ്ഞിരുന്നത്.
സംസ്കാരത്തിന്റെ ഭാഗമായി നാളെ വൈകീട്ട് അഞ്ച് മണി മുതൽ ആറ് മണിവരെ മൃതദേഹം വാട്ടർഫോർഡിലെ ജോൺസ്ടൗണിലുള്ള ടോം ഹെന്നസിയുടെ ഫ്യൂണറൽ ഹോമിൽ പൊതുദർശനതത്തിന് വയ്ക്കും. പിന്നീട് വെള്ളിയാഴ്ച ഉച്ചയോടെ മൃതദേഹം ഫോളിയിലെ സേക്രഡ് ഹാർട്ട് ചർച്ചിൽ എത്തിയ്ക്കും. ഇവിടുത്തെ ശുശ്രൂഷകൾക്ക് ശേഷം കിൽബാറി സെമിത്തേരിയിൽ ആയിരിക്കും മൃതദേഹം സംസ്കരിക്കുക.

