തിരുവനന്തപുരം : സ്വകാര്യ കമ്പനിയായ ജി എൻ എയിൽ നിന്ന് വൈദ്യുതി വാങ്ങാൻ കരാറിലേർപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ . ഹിമാചല വൈദ്യുതിയും , ജി എൻ എ വൈദ്യുതിയുമാണ് മുൻപിലുണ്ടായിരുന്ന ഓപ്ഷൻസ് . തമ്മിൽ ലാഭകം ജി എൻ എയുമായിരുന്നു. വൈദ്യുതി വിവാദം മന്ത്രിസഭ ചർച്ച ചെയ്തിട്ടില്ല , വിഷയം ആരും യോഗത്തിൽ ഉന്നയിച്ചിട്ടുമില്ലെന്ന് വി ഡി സതീശൻ പറഞ്ഞു.
ജി എൻ എ യുമായി ഇലക്ട്രിസിറ്റി ബോർഡ് ഒരു കരാറിലും ഏർപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കാര്യങ്ങൾ മനസിലാക്കാതെയുള്ള തെറ്റായ വാർത്തകളാണ് വരുന്നത് . മുഖ്യമന്ത്രിയ്ക്ക് മുന്നിലേയ്ക്ക് ഫയൽ വന്നുവെന്നത് സത്യമാണ്. രണ്ട് ഓപ്ഷനുകളാണ് അതിൽ ഉണ്ടായിരുന്നത് . ഹിമാചലിന്റെ വൈദ്യുതി 14.50 രൂപയ്ക്ക് വാങ്ങണോ ജിഎന്‍എയുടെ വൈദ്യുതി 8.60 പൈസയ്ക്ക് വാങ്ങണോ എന്ന നിർദേശം വന്നു. ഹിമാചൽ അപ്പോൾ തന്നെ പോയിരുന്നു. കൂട്ടത്തിൽ ലാഭകരം ജി എൻ എ ആയിരുന്നു. എങ്കിലും അതുമായും ഇതുവരെ കരാർ ഒന്നും പ്രഖ്യാപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു
വൈദ്യുതി പ്രതിസന്ധി ഉണ്ടാകുമെന്ന റിപ്പോർട്ട് കെ എസ് ഇ ബിയാണ് നൽകിയത് . ഇത് തെറ്റിദ്ധരിപ്പിച്ചതാണോയെന്ന് അറിയില്ല. പ്രതിസന്ധി ഉണ്ടാകുമെന്ന റിപ്പോർട്ടിൽ പരിശോധന ഉണ്ടാകുമെന്നും എങ്ങനെ എന്ന് തീരുമാനിച്ചിട്ടില്ലെന്നും വി ഡി സതീശന് പറഞ്ഞു.
വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച് മന്ത്രി പറഞ്ഞത് ശരിയാണ്. പ്രതിസന്ധി ഇപ്പോഴില്ലെങ്കിലും ദീർഘകാല കരാർ വേണം . ലഭിച്ച റിപ്പോർട്ട് പ്രകാരമാണ് വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന് പറഞ്ഞത്. മുന്നില്‍ വന്ന കത്തില്‍ പവര്‍കട്ട് ഉണ്ടാകുമെന്നാണ് പറഞ്ഞിരിക്കുന്നത്. പവര്‍ കട്ട് ഉണ്ടാകുമെന്ന് പറഞ്ഞാല്‍ ഏത് മുഖ്യമന്ത്രിയും തീരുമാനം എടുക്കില്ലേയെന്നും വി ഡി സതീശൻ ചോദിച്ചു.

