കാർലോ: കൗണ്ടി കാർലോയിൽ ഇ-സ്കൂട്ടർ അപകടം. സംഭവത്തിൽ കൗമാരക്കാരന് ജീവൻ നഷ്ടമായി. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയായിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കാർലോ ടൗണിലെ കാർപെന്റേഴ്സ് വേയിൽവച്ചായിരുന്നു അപകടം ഉണ്ടായത്. യാത്ര ചെയ്യുന്നതിനിടെ കൗമാരക്കാരൻ വാഹനത്തിൽ നിന്നും തെറിച്ച് വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇതിന് പിന്നാലെ ഗുരുതരമായ പരിക്കുകളോടെ കൗമാരക്കാരനെ കിൽക്കെന്നിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ അൽപ്പനേരത്തിനുള്ളിൽ മരിക്കുകയായിരുന്നു.
Discussion about this post

