വെക്സ്ഫോർഡ്: വെക്സ്ഫോർഡിൽ ഗാർഡ സ്റ്റേഷന് തീയിട്ട സംഭത്തിൽ ഒരാൾ അറസ്റ്റിൽ. 30 വയസ്സുള്ള യുവാവിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
വ്യാഴാഴിച്ച രാവിലെ ആയിരുന്നു പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കസ്റ്റഡിയിൽ തുടരുകയാണ്. ചൊവ്വാഴ്ച പുലർച്ചെ 2.50 ഓടെയാണ് എനിസ്കോർത്തിയിൽ നിന്ന് 20 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന ബ്ലാക്ക് വാട്ടർ ഗാർഡ സ്റ്റേഷനിൽ തീപിടുത്തമുണ്ടായത്. സ്റ്റേഷന് മനപ്പൂർവ്വം തീയിട്ടതാണെന്ന് പ്രാഥമിക അന്വേഷണത്തിൽ തന്നെ വ്യക്തമാകുകയായിരുന്നു.
Discussion about this post

