ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ വാഹനാപകടം. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. സ്ഥലത്ത് പോലീസ് വിന്യസിച്ചിട്ടുണ്ട്. സ്ഥലത്ത് സാങ്കേതിക പരിശോധന തുടരുകയാണ്.
നോർത്ത് വാൾ ക്വേയിൽ ആയിരുന്നു സംഭവം. വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇതിന് പിന്നാലെ മേഖലയിലെ ഗതാഗതം തടസ്സപ്പെട്ടു. ഗിൽഡ് സ്ട്രീറ്റിന്റെയും ഈസ്റ്റ് വാൾ റോഡിന്റെയും ജംഗ്ഷനുകൾക്കിടയിൽ റോഡ് അടച്ചിടുകയായിരുന്നു. ഇതേ തുടർന്ന് വാഹനങ്ങൾ വഴിതിരിച്ചുവിട്ടു.
Discussion about this post

