ചെന്നൈ: സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണ്ണ മോതിരം സമ്മാനിക്കുന്ന ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതിയ്ക്ക് ഇന്ന് തുടക്കം . വിജയ് സർക്കാർ പ്രഖ്യാപിച്ച പദ്ധതിയുടെ ഉദ്ഘാടന ചടങ്ങ് ഇന്ന് രാവിലെ മധുരയിലെ ഗവൺമെന്റ് രാജാജി ആശുപത്രിയിൽ നടക്കും. മുഖ്യമന്ത്രി ജോസഫ് വിജയ് 25 നവജാത ശിശുക്കൾക്ക് ഒരു ഗ്രാം വീതം സ്വർണ്ണ മോതിരങ്ങൾ സമ്മാനിക്കും.
പദ്ധതി പ്രകാരം, തമിഴ്നാട്ടിലെ സ്ഥിരതാമസക്കാരായ അമ്മമാരുടെ കുഞ്ഞുങ്ങൾക്കാണ് സ്വർണ്ണ മോതിരം നൽകുക . ജൂൺ 22-ന് ശേഷം ജനിച്ച കുഞ്ഞുങ്ങൾക്ക് 22 കാരറ്റ് സ്വർണ്ണത്തിലുള്ള ഒരു ഗ്രാം മോതിരമാണ് നൽകുന്നത്. ജൂൺ 22-നും സെപ്റ്റംബർ 22-നും ഇടയിൽ ജനിച്ച 107 കുഞ്ഞുങ്ങൾക്ക് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമ്പോൾ മോതിരം ലഭിക്കും. പദ്ധതിക്കായി തമിഴ്നാട് സർക്കാർ 755.83 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. ആദ്യ ഘട്ടത്തിൽ 1.28 ലക്ഷം സ്വർണ്ണ മോതിരങ്ങൾ വിതരണം ചെയ്യുമെന്നാണ് റിപ്പോർട്ട്.

