ഡബ്ലിൻ: അൾസ്റ്ററിൽ അതിശക്തമായ മഴ. ഇതേ തുടർന്ന് യെല്ലോ വാണിംഗ് നിലനിർത്തി. ആൻട്രിം, അർമാഗ്, ഡൗൺ, ടൈറോൺ, ഡെറി എന്നീ കൗണ്ടികളിലാണ് വാണിംഗ് നിലനിർത്തിയത്. മറ്റ് കൗണ്ടികളിലെ മുന്നറിയിപ്പുകൾ 11 മണിയോടെ അവസാനിച്ചിരുന്നു.
ഉച്ചയ്ക്ക് രണ്ട് മണിവരെയാണ് മഴ മുന്നറിയിപ്പ് നിലനിർത്തിയത്. കനത്ത മഴ വലിയ ഗതാഗത തടസ്സത്തിന് കാരണമായേക്കാം. അതിനാൽ ജാഗ്രത പാലിക്കണമെന്ന് യുകെ മെറ്റ് ഓഫീസ് അറിയിച്ചിട്ടുണ്ട്. കാർലോ, കിൽകെന്നി, വെക്സ്ഫോർഡ്, വിക്ലോ, കോർക്ക്, വാട്ടർഫോർഡ് എന്നീ കൗണ്ടികളിൽ രാവിലെ 6 മുതൽ 10 വരെ സ്റ്റാറ്റസ് ഓറഞ്ച് മഴ മുന്നറിയിപ്പ് ഉണ്ടായിരുന്നു. മുൻസ്റ്റർ, ലെയ്ൻസ്റ്റർ, കാവൻ, മോനാഗൻ കൗണ്ടികളിൽ സ്റ്റാറ്റസ് യെല്ലോ റെയിൻ വാണിംഗ് ആയിരുന്നു ഏർപ്പെടുത്തിയിരുന്നത്. ഇത് 11 മണിയോടെ അവസാനിച്ചു.

