ഫിംഗ്ലാസ്: ഫിംഗ്ലാസിൽ വൻ കഞ്ചാവ് വേട്ട. 6,50,000 യൂറോ വിലയുള്ള കഞ്ചാവ് പിടിച്ചെടുത്തു. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 30 വയസ്സുള്ള പ്രതിയെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ഗാർഡ സ്റ്റേഷനിലെ ഡിക്ടറ്റീവുകൾ ആണ് പിടികൂടിയിരിക്കുന്നത്. 46.2 കിലോ ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. ഇത് പരിശോധനയ്ക്കായി അയച്ചു. പ്രതി ഗാർഡ സ്റ്റേഷനിൽ തന്നെ തുടരുകയാണ്. ലഹരി ഇടപാട് തടയുന്നതിനായുള്ളം പ്രത്യേക ദൗത്യത്തിന്റെ ഭാഗമായിട്ടാണ് പരിശോധന നടത്തിയത്.
Discussion about this post

