കാർലോ: ഇ- മെയിൽ സന്ദേശം ലഭിച്ച പശ്ചാത്തലത്തിൽ കാർലോയിലെ സ്കൂളുകളിൽ നിരീക്ഷണം ശക്തമാക്കി പോലീസ്. 42 പ്രൈമറി സ്കൂളുകളുടെ പരിസരത്താണ് പട്രോളിംഗ് ശക്തമാക്കിയത്. ഇന്നലെ ഇ- മെയിൽ സന്ദേശം ലഭിച്ചതിനെ തുടർന്ന് സ്കൂളുകൾ അടച്ചിടേണ്ട സാഹചര്യം ഉണ്ടായിരുന്നു.
ചൊവ്വാഴ്ച രാവിലെയോടെയാണ് സ്കൂളുകളിലേക്ക് ഭീഷണി സന്ദേശം എത്തിയത്. സ്കൂളുകൾക്ക് നേരെ വെടിവയ്പ്പ് ഉണ്ടാകും എന്നായിരുന്നു സന്ദേശം. 20 സ്കൂളുകളിലേക്കാണ് സന്ദേശം എത്തിയത്. പിന്നാലെ 10 സ്കൂളുകൾ അടച്ചിടുകയായിരുന്നു. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം തുടരുകയാണ്. വിദേശരാജ്യത്ത് നിന്നുമാണ് ഭീഷണി സന്ദേശം എത്തിയത്. സന്ദേശം വ്യാജമാണെന്നാണ് പ്രാഥമിക നിഗമനം.

