ഡബ്ലിൻ: രാജ്യത്തെ പണമിടപാട് കൂടുതൽ സുതാര്യമാക്കാനും കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ തടയാനും കർശന നടപടിയുമായി ഐറിഷ് സർക്കാർ. ഇതിനായി പുതിയ നിയമം കൊണ്ടുവരാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കമ്പനികളുടെയും ട്രസ്റ്റുകളുടെയും ഉടമകളെയും നിയന്ത്രണം കയ്യാളുന്ന വ്യക്തികളെയും കണ്ടെത്താൻ സഹായിക്കുന്ന നിയമപരിഷ്കാരമാണ് സർക്കാർ കൊണ്ടുവരാനിരിക്കുന്നത്.
ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ സൈമൺ ഹാരിസാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. അയർലൻഡിലെ സാമ്പത്തിക സംവിധാനത്തെ ക്രിമിനൽ സംഘങ്ങൾ ദുരുപയോഗം ചെയ്യുന്ന സംഭവങ്ങൾ വർധിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് പുതിയ നിയമം കൊണ്ടുവരുന്നത്. സാമ്പത്തിക തട്ടിപ്പ്, മയക്കുമരുന്ന് കടത്ത്, മനുഷ്യക്കടത്ത് എന്നിവയിലൂടെ ലഭിക്കുന്ന പണം പല കമ്പനികൾ മുഖാന്തിരവും വെളുപ്പിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

