ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ കൂടുതൽ വീടുകൾ നിർമ്മിക്കാൻ മക്കാർത്തി & വൂൾഫ്. ഇതുമായി ബന്ധപ്പെട്ടുള്ള അനുമതിയ്ക്കായി ലിമെറിക്ക് കൗണ്ടി കൗൺസിലിൽ അപേക്ഷ നൽകി. 31 വീടുകളാണ് കമ്പനി പുതുതായി നിർമ്മിക്കുന്നത്.
ആംഗ്ലേഴ്സ് വാക്കിലാണ് പുതിയ വീടുകൾ നിർമ്മിക്കാൻ കമ്പനി ആലോചിക്കുന്നത്. ജൂണിൽ ഇതുമായി ബന്ധപ്പെട്ട് മക്കാർത്തി ആൻഡ് വൂൾഫ് അപേക്ഷ നൽകിയിരുന്നു. എന്നാൽ നിരസിക്കുകയായിരുന്നു. നേരത്തെ നിശ്ചയിച്ച പദ്ധതിയിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ടാണ് പുതിയ പദ്ധതി സമർപ്പിച്ചിരിക്കുന്നത്.
മൂന്ന് കിടപ്പുമുറികളുള്ള 12 സെമി ഡിറ്റാച്ച്ഡ് വീടുകൾ, മൂന്ന് മൂന്ന് കിടപ്പുമുറികളുള്ള മൂന്ന് ഡിറ്റാച്ച്ഡ് വീടുകൾ, രണ്ട് കിടപ്പുമുറികളുള്ള 16 ടെറസ് വീടുകൾ എന്നിവയാണ് പദ്ധതിയിൽ ഉൾക്കൊള്ളുന്നത്.

