ഡബ്ലിൻ: ഭവന പ്രതിസന്ധി ഇല്ലാതാക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ഫോക്കസ് അയർലൻഡ് അഡ്വക്കസി ഡയറക്ടർ മൈക്ക് അലൻ. അതിനാലാണ് രാജ്യത്ത് ഭവന രഹിതരുടെ എണ്ണം വർധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഭവന രഹിതരുടെ എണ്ണം 18,000 കടന്ന പശ്ചാത്തലത്തിലാണ് മൈക്ക് അലന്റെ പരാമർശം. ആർടിഇയുടെ മോണിംഗ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് മഹാമാരി അവസാനിച്ചതിന് ശേഷം അയർലൻഡിൽ എല്ലാ മാസവും ഭവന രഹിതരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഭവന രഹിതരായ ആളുകൾക്ക് ഈ അവസ്ഥയിൽ നിന്നും പുറത്തുകടകകാൻ കഴിയുന്നില്ല. അതുകൊണ്ടാണ് ഭവന രഹിതരുടെ എണ്ണം ഉയരുന്നത്. മുൻപ് ആളകൾ വാടക വീടുകളിൽ കൂടുതലായി താമസിച്ചിരുന്നിരിക്കാം. എന്നാൽ ഇതിനായി സർക്കാർ ഇപ്പോൾ സബ്സിഡി വർധിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

