ഡബ്ലിൻ: ഇസ്രായേൽ സേന തടഞ്ഞ ഐറിഷ് സംഘം ഇന്ന് തിരികെ അയർലൻഡിൽ എത്തും. ഉച്ചയ്ക്ക് ശേഷം ഇവർ ഡബ്ലിൻ വിമാനത്താവളത്തിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. തുർക്കിയിൽ നിന്നും രാവിലെ പ്രത്യേക വിമാനത്തിൽ ഇവർ ഡബ്ലിനിലേക്ക് പുറപ്പെട്ടു.
ഐറിഷ് സംഘത്തെ സ്വീകരിക്കാൻ ബന്ധുക്കളും പിന്തുണയ്ക്കുന്നവരും വിമാനത്താവളത്തിൽ എത്തിയിട്ടുണ്ട്. ഗാസയിലേക്ക് പോയ ബോട്ടിലെ 14 ഐറിഷ് പൗരന്മാരെയാണ് ഇസ്രായേൽ തടവിലാക്കിയത്. പിന്നീട് വിട്ടയച്ച ഇവർ ഇന്നലെ തുർക്കിയിൽ എത്തിയിരുന്നു. ഇവർക്ക് വേണ്ട എല്ലാ നയതന്ത്ര സഹായവും നൽകിയതായി അധികൃതർ അറിയിച്ചു.
Discussion about this post

