ബെൽഫാസ്റ്റ്: കിൽക്കീൽ ബീച്ചിൽ മൃതദേഹം കണ്ടെത്തി. മൂർ റോഡ് മേഖലയിലെ തീരത്ത് ആയിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. അതുവഴി പോയവരാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പ്രദേശം പൂർണമായും പോലീസിന്റെ നിയന്ത്രണത്തിലാണ്. യാത്രയ്ക്കായി മറ്റ് വഴികൾ തിരഞ്ഞെടുക്കാൻ അധികൃതർ നിർദ്ദേശിച്ചു.
Discussion about this post

