ഡബ്ലിൻ: ഡബ്ലിനിൽ ലുവാസ് റെഡ് ലൈൻ സേവനങ്ങൾ തടസ്സപ്പെട്ടു. കോളിൻസ് ബാരക്കിന് പുറത്തുണ്ടായ സംഭവത്തിന് പിന്നാലെയാണ് സേവനങ്ങൾ തടസ്സപ്പെട്ടത്. ഇന്നലെ ബ്ലാക്ക്ഹോഴ്സിനും സ്മിത്ത്ഫീൽഡിനും ഇടയിൽ ലുവാസ് സർവ്വീസുകൾ സർവ്വീസ് നടത്തിയിരുന്നില്ല.
ഉച്ചയ്ക്ക് ശേഷം ആയിരുന്നു സംഭവം. ടാലയിൽ നിന്നും സാഗാർട്ടിൽ നിന്നും ബ്ലാക്ക്ഹോഴ്സിലേക്കും സ്മിത്ത്ഫീൽഡിൽ നിന്ന് ദി പോയിന്റിലേക്കും കോണോളിയിലേക്കും മാത്രമേ ട്രാമുകൾ സർവീസ് നടത്തിയുള്ളൂ. സംഭവവുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
Discussion about this post

