ടെഹ്റാൻ : പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടയിൽ, മുസ്ലീം രാജ്യങ്ങൾക്കിടയിലുള്ള ഐക്യവും സഹകരണവും ശക്തിപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്ത് ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമേനി . ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികളോടാണ് ഖമേനിയുടെ അഭ്യർത്ഥന . വംശീയത, സംസ്കാരം, സമൂഹം, സമ്പദ്വ്യവസ്ഥ, രാഷ്ട്രീയം, ഭൂമി എന്നിവയിലെ വ്യത്യാസങ്ങൾ മുസ്ലീങ്ങൾക്കിടയിൽ ഭിന്നതയ്ക്ക് കാരണമാകരുതെന്ന് ഖമേനി സന്ദേശത്തിൽ പറഞ്ഞു.
ഇസ്ലാമിനോട് ശത്രുതയുള്ള ശക്തികൾ ഈ വ്യത്യാസങ്ങൾ മുതലെടുത്ത് മുസ്ലീങ്ങളെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നു. അത്തരം ശക്തികൾ എല്ലായ്പ്പോഴും മുസ്ലീം രാജ്യങ്ങൾ തമ്മിലുള്ള വിടവ് വർദ്ധിപ്പിക്കാനും അവരുടെ സ്വാധീനം ശക്തിപ്പെടുത്താനുമുള്ള അവസരങ്ങൾ തേടുന്നവരാണ്. വ്യത്യസ്ത രാജ്യങ്ങൾക്കുള്ളിൽ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും, മുസ്ലീങ്ങൾ പരസ്പരം പിന്തുണയ്ക്കുകയും ആവശ്യമുള്ള സമയങ്ങളിൽ പരസ്പരം സഹായിക്കുകയും ചെയ്യണം .
ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികൾ അവരുടെ ചുറ്റുമുള്ള സാഹചര്യങ്ങൾ മനസ്സിലാക്കണം . മുസ്ലീങ്ങളുടെ “യഥാർത്ഥ ശത്രുക്കളെ തിരിച്ചറിയണം . മുസ്ലീം രാജ്യങ്ങൾക്കിടയിലുള്ള സഹകരണവും പരസ്പര സുരക്ഷയ്ക്കുള്ള പിന്തുണയുമുണ്ടാകണം. . വ്യത്യാസങ്ങളിലല്ല പൊതു താൽപ്പര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണ് പ്രധാനം. പശ്ചിമേഷ്യയിൽ പ്രാദേശിക സംഘർഷങ്ങളും സുരക്ഷാ ആശങ്കകളും ഏറി വരുന്ന സമയത്താണ് അദ്ദേഹത്തിന്റെ ഈ സന്ദേശം.

