ഡബ്ലിൻ : സ്ലൈഗോയിൽ വാഹനാപകടത്തിൽ 40 കാരൻ മരിച്ചു . സ്ലൈഗോയിലെ ഗ്രാഞ്ചിലെ ഗോർട്ട്നാലെക്കിലെ ലൂക്ക്സ് പാലത്തിന് സമീപമാണ് അപകടം നടന്നത് . വാനിന്റെ ഡ്രൈവറായിരുന്ന യുവാവാണ് മരിച്ചത്.
മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി . സാങ്കേതിക പരിശോധനയ്ക്കായി അടച്ചിട്ടിരുന്ന റോഡ് അതിനുശേഷം ഗാർഡ ജനങ്ങൾക്കായി തുറന്ന് നൽകി. അപകടത്തിന് സാക്ഷികളായവർ വിവരം നൽകാൻ തയ്യാറാകണമെന്നും ഗാർഡ അറിയിച്ചു.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 നും 4 നും ഇടയിൽ ലൂക്ക്സ് ബ്രിഡ്ജ്, ഗോർട്ട്നാലെക്ക്, ഗ്രാഞ്ച്, കോ സ്ലിഗോ എന്നിവിടങ്ങളിൽ സഞ്ചരിച്ചിരുന്നവരും ക്യാമറ ദൃശ്യങ്ങൾ പകർത്തിയവരുമായ യാത്രക്കാർക്ക് വിവരങ്ങൾ (071) 915 7000 എന്ന നമ്പറിൽ സ്ലിഗോ ഗാർഡ സ്റ്റേഷനുമായോ, 1800 666 111 എന്ന നമ്പറിൽ ഗാർഡ കോൺഫിഡൻഷ്യൽ ലൈനുമായോ ബന്ധപ്പെടാം.

