ലക്നൗ : സ്വന്തം ജന്മദിനത്തിൽ 22 കാരിയായ കാമുകിയെ ഹോട്ടലിൽ വെച്ച് പീഡിപ്പിച്ച ശേഷം തലയ്ക്കടിച്ച് കൊലപ്പെടുത്തിയ 23 കാരനെ യുപി പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. ഗുരുഗ്രാമിലെ ക്വിക്ക്-കൊമേഴ്സ് കമ്പനിയിൽ ജോലി ചെയ്തിരുന്ന യുവതിയാണ് കൊല്ലപ്പെട്ടത്. രക്ഷാബന്ധൻ അവധിക്ക് വീട്ടിലേക്ക് പോകുന്നതിനിടെ പ്രതി യുവതിയെ നിർബന്ധിച്ച് ഹോട്ടലിലേക്ക് കൊണ്ടുപോകുകയായിരുന്നു.
മുറിക്കുള്ളിൽ കയറിയ ശേഷം ലൈംഗിക ഉത്തേജക മരുന്ന് കഴിച്ച പ്രതി യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. അടുത്ത ദിവസം പ്രതി വീണ്ടും പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ യുവതി എതിർത്തു. തുടർന്ന് യുവതിയുടെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. തലയ്ക്ക് ഉണ്ടായ ഗുരുതരമായ പരിക്കുകളും ആന്തരിക രക്തസ്രാവവുമാണ് മരണത്തിന് കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
പ്രതിയിൽ നിന്ന് യുവതിയുടെ മൊബൈൽ ഫോണും ലൈംഗിക ഉത്തേജക മരുന്നും പോലീസ് കണ്ടെടുത്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. പ്രതി യുവതിയ്ക്കൊപ്പം പ്ലസ് ടു വരെ ഒരുമിച്ച് പഠിച്ചിരുന്നു. പിന്നീട് ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് യുവതി ബിഎസ്സിയും നഴ്സിംഗ് കോഴ്സും പൂർത്തിയാക്കി. കൊലപാതകം, ബലാത്സംഗം, പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമം എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. കുറ്റകൃത്യത്തിൽ പ്രതിയെ സഹായിച്ച 24 കാരനായും പോലീസ് തിരച്ചിൽ ആരംഭിച്ചു.

