ഡബ്ലിന്‍ : അയർലൻഡിൽ വീടുകൾ വാങ്ങാൻ ലോണെടുക്കുന്നവരുടെ എണ്ണം വർധിക്കുന്നു. ജൂലൈയില്‍ ഭവനവായ്പാ അംഗീകാരങ്ങള്‍ കുത്തനെ ഉയർന്നതായാണ് റിപ്പോർട്ട്.
ജൂലൈയില്‍ ആകെ 6,253 ഭവനവായ്പകള്‍ക്ക് അംഗീകാരം ലഭിച്ചു. ഇതില്‍ 3,575 എണ്ണം ആദ്യമായി വീട് വാങ്ങുന്നവര്‍ക്കുള്ളതാണ്. കഴിഞ്ഞ വര്‍ഷം ജൂലൈയിൽ ഉള്ളതിനേക്കാൾ 14.4 ശതമാനം അധികം ഭവനവായ്പകൾക്കണ് ഇത്തവണ അംഗീകാരം നൽകിയത്. വായ്പകളുടെ മൊത്തം മൂല്യം ആദ്യമായി ഒരു മാസത്തില്‍ 2.037 ബില്യണ്‍ യൂറോ കടന്നു.
ആദ്യവീട് വാങ്ങുന്നവര്‍ക്ക് മാത്രം അംഗീകരിച്ച വായ്പയുടെ മൂല്യം 1.18 ബില്യണ്‍ യൂറോയാണ്. നിലവിലുള്ള വീട് വിറ്റ് മറ്റൊരു വീട് വാങ്ങുന്നവര്‍ക്കായി 1,255 വായ്പകളും അനുവദിച്ചു. ജൂണ്‍ വരെയുള്ള ഒരു വര്‍ഷത്തില്‍ അയര്‍ലൻഡിലെ വീടുകളുടെ വില വീണ്ടും 5.6 ശതമാനം ഉയര്‍ന്നു. ഡബ്ലിനില്‍ 4.6 ശതമാനവും ഡബ്ലിന്‍ പുറത്തുള്ള പ്രദേശങ്ങളില്‍ 6.4 ശതമാനവുമായിരുന്നു വര്‍ധന.

