കെറി: യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ കെറിയിലെ പുതിയ സൈക്കിൾ ഷെൽട്ടർ അനാവശ്യമാണെന്ന് സിൻ ഫെയ്ൻ. ഡെയ്ലിൽ സിൻ ഫെയ്നിന്റെ ധനകാര്യ വക്താവ് പിയേഴ്സ് ഡൊഹെർട്ടിയാണ് നിലപാട് വ്യക്തമാക്കിയത്. സർക്കാർ പണം വെറുതെ പാഴാക്കുകയാണെന്നും ഡൊഹെർട്ടി കൂട്ടിച്ചേർത്തു. 1,27,000 രൂപ ചിലവിട്ടാണ് ആശുപത്രിയിൽ ഷെൽട്ടർ നിർമ്മിക്കുന്നത്.
നിലവിൽ അയർലൻഡിലെ ആശുപത്രികളിൽ കിടക്ക ക്ഷാമത്തെ തുടർന്ന് വലിയ പ്രതിസന്ധി ആണ് നിലനിൽക്കുന്നത്. നിരവധി പേർക്കാണ് പ്രതിദിനം ട്രോളികളിൽ ചികിത്സ നൽകേണ്ട സാഹചര്യം ഉള്ളത്. ഈ സാഹചര്യത്തിൽ ഇത്തരം പാഴ്ചിലവ് അംഗീകരിക്കാൻ കഴിയില്ല. ഷെൽട്ടർ പണിയണം എങ്കിൽ ഏഴായിരം യൂറോയ്ക്ക് പൂർത്തിയാക്കാവുന്ന ചിലവ് കുറഞ്ഞ രീതികൾ ഉണ്ടെന്നും ഡൊഹെർട്ടി വിശദീകരിച്ചു.
Discussion about this post

