വെക്സ്ഫോർഡ്: കൗണ്ടി വെക്സ്ഫോർഡിൽ വീടിനുള്ളിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി. ടൗൺപാർക്ക് ഏരിയയിൽ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. പോലീസ് എത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ പരിസരവാസികളാണ് വിവരം പോലീസിനെ അറിയിച്ചത്. തുടർന്ന് പോലീസ് സ്ഥലത്ത് എത്തി. പരിശോധനകൾക്ക് ശേഷം മൃതദേഹം വാട്ടർഫോർഡ് യൂണിവേഴ്സിറ്റി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ട്. ജീർണിച്ച നിലയിൽ ആയിരുന്നു മൃതദേഹം. പോസ്റ്റ്മോർട്ടത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂവെന്ന് പോലീസ് പറഞ്ഞു.
Discussion about this post

