ഡബ്ലിൻ: സ്വയം വിൽപ്പനയ്ക്ക് വച്ച് അയർലൻഡിലെ പ്രമുഖ ബാങ്കുകളിൽ ഒന്നായ പിടിഎസ്ബി. ബാങ്കിന്റെ വളർച്ചയ്ക്കായി പുതിയ ഉടമയെ കണ്ടെത്തുക ലക്ഷ്യമിട്ടാണ് നടപടി. അതേസമയം പുതിയ പ്രഖ്യാപനം ബാങ്കിംഗ് സേവനങ്ങൾക്കോ പ്രവർത്തനങ്ങൾക്കോ തടസ്സമാകില്ലെന്ന് പിടിഎസ്ബി വ്യക്തമാക്കി.
ബാങ്കിന്റെ ബോർഡാണ് പുതിയ ഉടമയ്ക്കായുള്ള ആവശ്യം മുന്നോട്ട് വച്ചിരിക്കുന്നത്. ബാങ്കിന്റെ ഉയർച്ചയ്ക്കായി ദീർഘകാലത്തേയ്ക്കായി ഒരു ഉടമയെ ആണ് ബോർഡിന് ആവശ്യം. അടുത്ത കാലത്തായി അന്തരാഷ്ട്ര നിക്ഷേപകർക്ക് ബാങ്കിന്റെ ഓഹരികളോടുള്ള താത്പര്യം വർധിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് പിടിഎസ്ബി പുതിയ ഉടമയെ തേടുന്നത്.
Discussion about this post

