ഡബ്ലിൻ: ഗാസയിലേക്ക് സഹായങ്ങളുമായി പോകുന്നതിനിടെ ഇസ്രായേൽ സേന പിടികൂടിയ ഐറിഷ് സംഘത്തെ വിട്ടയച്ചു. ഗ്രീസിലേക്കാണ് ഇവരെ അയച്ചത്. കഴിഞ്ഞ ദിവസമാണ് ഗാസയിലേക്കുള്ള വഴിമധ്യേ ഏഴംഗ സംഘത്തെ പിടികൂടിയത്.
ഗ്ലോബൽ സുമുദ് ഫ്ളോട്ടില്ലയുടെ വക്താവാണ് വിട്ടയച്ച വിവരം പങ്കുവച്ചത്. ഗ്രീക്ക് ദ്വീപായ ക്രീറ്റിന്റെ തീരത്ത് വച്ച് ഇസ്രായേൽ തങ്ങളുടെ 22 ബോട്ടുകൾ ഇസ്രായേൽ സേന ആക്രമിച്ചതായി ഗ്ലോബൽ സുമുദ് ഫ്ളോട്ടില്ലയുടെ വക്താവ് പറഞ്ഞു. ബുധനാഴ്ച 175 ഓളം പേരെ കസ്റ്റഡിയിൽ എടുത്തു. പിന്നീട് അവരിൽ ഭൂരിഭാഗം പേരെയും വിട്ടയച്ചു. റബ്ബർ ബുള്ളറ്റുകളുടെ പ്രയോഗത്തെ തുടർന്നാണ് ചിലർക്ക് പരിക്കേറ്റത് എന്നും ഗ്രൂപ്പ് വക്താവ് ഹസാമി ബർമദ കൂട്ടിച്ചേർത്തു.

