ഡബ്ലിൻ: അയർലൻഡിൽ മോഷണ കേസുകളുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളിൽ പരിശോധന നടത്തി പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. 20 വയസ്സ് പ്രായമുള്ള ഇരുവരെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്.
ഡബ്ലിൻ, കാർലോ എന്നിവിടങ്ങളിലെ അഞ്ചോളം സ്ഥലങ്ങളിലാണ് പരിശോധന. ഭവനഭേദനം, വാഹനമോഷണം തുടങ്ങി 40 ഓളം കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. ഡിഎംആർ സൗത്ത് സെൻട്രൽ ക്രൈം ടാസ്ക് ഫോഴ്സിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. സംഭവത്തിൽ അന്വേഷണം തുടരുമെന്ന് പോലീസ് അറിയിച്ചു.
Discussion about this post

