ഡബ്ലിൻ: ഹോഴ്സ് റേസിംഗ് ജോക്കിയ്ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് കോടതി. കൗണ്ടി ഡൊണഗേൽ താരം ഒറാൻ ബ്രൗണിനെതിരെയാണ് വാറന്റ് പുറപ്പെടുവിച്ചത്. ലഹരി കേസിൽ ശിക്ഷയായി നൽകിയ സാമൂഹ്യസേവനം പൂർത്തിയാക്കാത്ത പശ്ചാത്തലത്തിലാണ് നടപടി. സാമൂഹ്യസേവനം ചെയ്യാതെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു.
2020 ലെ കേസിലാണ് ഇപ്പോൾ തുടർനടപടി. 11,000 യൂറോ വിലവരുന്ന ലഹരി വസ്തുക്കൾ പിടികൂടിയെന്ന് ആയിരുന്നു ഒറാൻ ബ്രൗണിനെതിരായ കേസ്. ഇതിൽ 2023 ലാണ് 240 മണിക്കൂർ സാമൂഹ്യസേവനം നടത്താൻ കോടതി ഉത്തരവിട്ടത്. എന്നാൽ ഇതിന് പിന്നാലെ അദ്ദേഹം ഒളിവിൽ പോകുകയായിരുന്നു.
Discussion about this post

