കാവൻ: കൗണ്ടി കാവനിലുണ്ടായ വാഹനാപകടത്തിൽ ജീവൻ നഷ്ടമായത് മുൻ ഫുട്ബോൾ താരത്തിന്. 60 വയസ്സുള്ള ജെയിംസ് മക്ഹ്യൂവാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അദ്ദേഹം സഞ്ചരിച്ചിരുന്ന കാറും മറ്റൊരു വാനും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. കാറിലുണ്ടായിരുന്ന 60 വയസ്സുള്ള ഭാര്യ നോറീൻ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഡ്രമ്മല്ലാഗട്ടിലെ എൻ3യിൽ ആയിരുന്നു അപകടം ഉണ്ടായത്. അപകടത്തിൽ സാരമായി പരിക്കേറ്റ മക്ഹ്യൂവിൻ സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. വാനിന്റെ ഡ്രൈവർക്കും പരിക്കുണ്ട്. 1992 ലെ ഓൾ അയർലൻഡ് ഫുട്ബോളിൽ ജേതാക്കളായ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. ജിഎഎയ്ക്ക് നിരവധി സംഭാവനകൾ അദ്ദേഹം നൽകിയിട്ടുണ്ട്. നിരവധി പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നത്.

