ഡബ്ലിൻ : കൗണ്ടി ക്ലെയറിലെ എന്നിസിൽ കാറിടിച്ച് 60 കാരി മരിച്ചു. നഗരത്തിലെ ലാഹിഞ്ച് റോഡിലുള്ള എൻ 85 പാതയിലായിരുന്നു അപകടം . സംഭവസ്ഥലത്ത് വച്ച് തന്നെ സ്ത്രീ മരിച്ചതായി ഗാർഡ അറിയിച്ചു.
മൃതദേഹം യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിലേയ്ക്ക് മാറ്റി . അപകടം നേരിൽ കണ്ടവരോ, അപകടദൃശ്യങ്ങൾ കൈവശമുള്ളവരോ വിവരം അറിയിക്കണമെന്ന് ഗാർഡ ആവശ്യപ്പെട്ടു.
എന്നിസ് ഗാർഡ സ്റ്റേഷനുമായോ (065 684 8100), ഗാർഡ കോൺഫിഡൻഷ്യൽ ലൈനുമായോ (1800 666 111) അല്ലെങ്കിൽ ഏതെങ്കിലും ഗാർഡ സ്റ്റേഷനുമായോ ബന്ധപ്പെടാനാണ് നിർദേശം.
Discussion about this post

