ഡബ്ലിൻ : ഡബ്ലിനിൽ നടന്ന ഐറിഷ് കിഡ്നി അസോസിയേഷന്റെ വാർഷിക അനുസ്മരണ ചടങ്ങിൽ അവയവദാനം ചെയ്തവരുടെ കുടുംബങ്ങളെയും , അവയവങ്ങൾ സ്വീകരിച്ചവരെയും ആദരിച്ചു.
വൈറ്റ് ഹാളിലെ ചർച്ച് ഓഫ് ദി ഹോളി ചൈൽഡ് പള്ളിയിൽ നടന്ന ചടങ്ങിൽ ആരോഗ്യപ്രവർത്തകർ, ട്രാൻസ്പ്ലാന്റ് കോർഡിനേറ്റർമാർ, അവയവദാനവുമായി ബന്ധപ്പെട്ട നേഴ്സുമാർ , മെഡിക്കൽ സംഘങ്ങൾ എന്നിവരെയും ആദരിച്ചു.
2018 ൽ അഞ്ച് പേർക്ക് പുതുജീവൻ നൽകിയ മരണത്തെ പുൽകിയ എമ്മയുടെ മകളായിരുന്നു പരിപാടിയിൽ നൃത്തം അവതരിപ്പിച്ചത്. മകളുടെ മൂന്നാം വയസിലാണ് എമ്മ മരിച്ചത് .
Discussion about this post

