ഡബ്ലിൻ : ലിമെറിക്ക് നഗരത്തിലെ വാർഷിക ക്രിസ്മസ് ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമ്മത്തിനായി എത്തിയത് ആയിരങ്ങൾ . ദി ക്രസന്റ് പ്രദേശത്ത് ആരംഭിച്ചിരിക്കുന്ന മേളയ്ക്ക് കൗൺസിലർമാരുടെ പിന്തുണയുമുണ്ട്.
മേള നടത്തുന്നതിനായി തെരുവ് അടച്ചിടുന്നതിനെ ചൊല്ലി ഏറെ വിവാദങ്ങളും ഉയർന്നിരുന്നു . നവംബറിൽ നടന്ന ലിമെറിക് മെട്രോപൊളിറ്റർ ഡിസ്ട്രിക്റ്റ് യോഗത്തിൽ ഒൻപതിനെതിരെ എട്ട് വോട്ടുകൾക്ക് മേളയ്ക്കുള്ള ക്രമീകരണങ്ങൾക്ക് കൗൺസിലർമാർ അംഗീകാരം നൽകുകയായിരുന്നു.
ലിമെറിക് മേയർ ജോൺ മോറാൻ ആണ് ക്രിസ്മസ് ദീപാലങ്കാരങ്ങൾ ഔദ്യോഗികമായി സ്വിച്ച് ഓൺ ചെയ്തത്. ലക്സ് ക്രിസ്മസ് ഘോഷയാത്ര, സംഗീത പരിപാടികൾ എന്നിവയും അരങ്ങേറി.
Discussion about this post

