ഡബ്ലിൻ: ജിം ഗാവിന്റെ പിന്മാറ്റത്തിന് പിന്നാലെ ഫിയന്ന ഫെയിൽ പാർട്ടിയിൽ ആരംഭിച്ച സംഘർഷം രൂക്ഷമാകുന്നതായി സൂചന. പാർട്ടിയുടെ നേതാവായ മീഹോൾ മാർട്ടിന് സ്ഥാനമൊഴിയുന്നതിനുള്ള സമ്മർദ്ദം ഏറിവരികയാണ്. തുടർന്നുള്ള ഗുരുതരമായ പ്രശ്നങ്ങളും അനിഷ്ടസംഭവങ്ങളും ഒഴിവാക്കാൻ മാർട്ടിൻ സ്വയം സ്ഥാനമൊഴിയണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്.
ഇനി ഒന്നര മാസം കൂടിയാണ് മീഹോൾ മാർട്ടിന്റെ നേതൃപദവിയ്ക്ക് ആയുസ് ഉണ്ടായിരിക്കുക എന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നും വ്യക്തമാക്കുന്നത്. ജനുവരിയോടെ സ്ഥാനമാറ്റം ഉണ്ടായേക്കും. അതേസമയം രാജിവച്ച് സ്ഥാനം ഒഴിയാൻ അദ്ദേഹത്തിന് സാവകാശം ലഭിക്കുമെന്ന് വിശ്വസിക്കുന്നവരും പാർട്ടിയിൽ ഉണ്ട്.
Discussion about this post

