ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭിപ്രായ സർവ്വേയിൽ പ്രിയങ്കരിയായി ഇടത്പക്ഷ സ്വതന്ത്ര സ്ഥാനാർത്ഥി കാതറിൻ കനോലി. അയർലൻഡിന്റെ അടുത്ത പ്രസിഡന്റ് ആരാകുമെന്ന ചോദ്യത്തിന് 32 ശതമാനം പേർ കനോലിയുടെ പേര് പറഞ്ഞു. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് രണ്ട് ആഴ്ച മാത്രം ശേഷിക്കേ കനോലിയ്ക്കും സംഘത്തിനും വലിയ ആത്മവിശ്വാസം നൽകുന്നതാണ് ഈ അഭിപ്രായവോട്ടെടുപ്പ് ഫലങ്ങൾ.
സൺഡേ ഇൻഡിപെൻഡന്റിന്റെ അഭിപ്രായ സർവ്വേയിലാണ് കനോലിയ്ക്ക് മുൻതൂക്കം പ്രവചിച്ചിരിക്കുന്നത്. 32 ശതമാനം പേർ കനോലിയെ പിന്തുണച്ചപ്പോൾ 23 ശതമാനം പേർ ഫിൻ ഗെയിൽ വനിതാ നേതാവ് ഹെതർ ഹംഫ്രീസിനെ പിന്തുണച്ചു. അഭിപ്രായ വോട്ടെടുപ്പിൽ പങ്കെടുത്ത 15 ശതമാനം പേർ മാത്രമാണ് ജിം ഗാവിൻ പ്രസിഡന്റ് ആകുമെന്ന് വ്യക്തമാക്കിയത്. അതേസമയം 31 പേർ ആർക്ക് വോട്ട് ചെയ്യണമെന്ന് ഇതുവരെ തീരുമാനിക്കാത്തവരാണ്.

