Dominic and the Ladies’ Purse
“Dominic and the Ladies’ Purse” 2025-ൽ പുറത്തിറങ്ങിയ മലയാളം മിസ്റ്ററി-കോമഡി-ത്രില്ലർ ചിത്രമാണ്, ഗൗതം വാസുദേവ് മേനോന് സംവിധാനം ചെയ്ത ആദ്യ മലയാള ചിത്രം. മുൻ പോലീസ് ഉദ്യോഗസ്ഥനായിരുന്ന ഡിറ്റക്ടീവ് ആയി മമ്മൂട്ടി അഭിനയിക്കുന്നു. ഒരു സ്ത്രീയുടെ നഷ്ടപ്പെട്ട പഴ്സ് കണ്ടെത്താനുള്ള അന്വേഷണം അപ്രതീക്ഷിത വഴിത്തിരിവുകളിലേക്ക് കടക്കുന്നു.
ഭാഷ: മലയാളം (Original language)
OTT പ്ലാറ്റ്ഫോം: ZEE5
OTT റിലീസ് തിയതി: 19 ഡിസംബർ 2025
Pharma
നിവിൻപോളി ആദ്യമായി അഭിനയിക്കുന്ന വെബ് സീരീസ് ആണ് ഫാർമ. ഫാർമസ്യൂട്ടിക്കൽ മാഫിയയെ തുറന്നുകാട്ടന് ശ്രമിക്കുന്ന ഒരു മെഡിക്കൽ റെപ്രസെന്റേറ്റീവിന്റെ പോരാട്ടമാണ് ഈ സീരീസിന്റെ ഇതിവൃത്തം. ജമ്നാപ്യാരി, ഫൈനൽസ് എന്നീ ചിത്രങ്ങളുടെ തിരക്കഥ എഴുതിയ പി ആർ അരുൺ ആണ് ഫാർമയുടെ സംവിധായകൻ. പ്രമുഖ ബോളിവുഡ് നടൻ രജിത് കപൂർ ഈ സീരീസിൽ നിർണായക വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ശ്രുതി രാമചന്ദ്രൻ, ബിനു പപ്പു,നരേൻ തുടങ്ങിയവരാണ് ഫാർമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ.
ഭാഷ: മലയാളം. മറ്റ് പ്രമുഖ ഇന്ത്യൻ ഭാഷകളിൽ ഡബ്ബിംഗ് വേർഷൻ
OTT പ്ലാറ്റ്ഫോം: JioHotstar (JioHotstar/Hotstar)
OTT റിലീസ് തിയതി: 19 ഡിസംബർ 2025.
Mrs. Deshpande
“Mrs. Deshpande” 2025-ലെ ഒരുസൈക്കളോജിക്കൽ ത്രില്ലർ വെബ് സീരീസ് ആണ്, പ്രശസ്ത നടി മാധുരി ദിക്ഷിത് പ്രധാന കഥാപാത്രമായ മിസ്സിസ് ദേശ്പാണ്ഡെ ആയി അഭിനയിക്കുന്നുണ്ട്. ഇത് സീരിയൽ കില്ലറായ വീട്ടമ്മയും അവരുടെ വിചിത്ര മനോവ്യാപാരങ്ങളും, ഒപ്പം കടന്ന് വരുന്ന അന്വേഷണ ഉദ്യോഗസ്ഥനം ചേർന്ന് ഉദ്വേഗജനകമായി മുന്നോട്ട് നയിക്കുന്ന കഥാഗതി. അമ്മയും മകനും തമ്മിലുള്ള ബന്ധത്തിന്റെ അർത്ഥവ്യാപ്തിയും അനാവരണം ചെയ്യുന്നു.
ഭാഷ: ഹിന്ദി (Original language).
OTT പ്ലാറ്റ്ഫോം: JioHotstar (Hotstar Specials).
OTT റിലീസ് തിയതി: 19 ഡിസംബർ 2025.

