ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ യുവാവിന് നേരെ വംശീയ ആക്രമണം. സംഭവത്തിൽ പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം.
കൗമരക്കാരുടെ 15 അംഗ സംഘമാണ് ആക്രമണം നടത്തിയത് എന്നാണ് പ്രാഥമിക വിവരം. ഓഫീസിൽ നിന്നും രാത്രി വീട്ടിലേക്ക് മടങ്ങുകയായിരുന്നു 20 കാരനായ യുവാവ്. ഇതിനിടെ 15 അംഗ സംഘം പണ്ടോറ സ്ട്രീറ്റ് ജംഗഷനിൽ വച്ച് ആക്രമിക്കുകയായിരുന്നു. ഇയാളുടെ ബൈക്കും ഇവർ മോഷ്ടിച്ചു. ഇത് പിന്നീട് പോലീസ് കണ്ടെടുത്തു.
ആക്രമണത്തിൽ യുവാവിന്റെ മൂക്കിന് സാരമായി പരിക്കേറ്റിട്ടുണ്ട്. പ്രതികളെ പിടികൂടാൻ പോലീസ് പൊതുജനങ്ങളുടെ സഹായം തേടിയിരിക്കുകയാണ്.
Discussion about this post

