ഫിൻഗൽസ്: നഗരത്തിൽ നിന്നും തോക്കും വാഹനങ്ങളും പിടിച്ചെടുത്ത് പോലീസ്. കഴിഞ്ഞ ആഴ്ച ഫിൻഗൽസിൽ നടന്ന ബോംബ് ആക്രമണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പോലീസ് തോക്കും വാഹനങ്ങളും പിടിച്ചെടുത്തത്. കേസുമായി ബന്ധപ്പെട്ട് വിവിധ ഭാഗങ്ങളിൽ പോലീസ് പരിശോധന തുടരുകയാണ്.
തോക്കിനൊപ്പം 26 തിരകളാണ് ക്രിമിനൽ സംഘങ്ങളിൽ നിന്നും പിടിച്ചെടുത്തത്. ഇതിന് പുറമേ ഇവരുടെ നാല് മോട്ടോർ സൈക്കിളുകളും ഫോണുകളും, ട്രാക്കിംഗ് ഡിവൈസും പോലീസ് പിടിച്ചെടുത്തു. 10,000 യൂറോ വിലമതിയ്ക്കുന്ന കഞ്ചാവും, 4200 യൂറോ വിലമതിയ്ക്കുന്ന ഹെറോയിനും ഇവരുടെ പക്കൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.
Discussion about this post

