ഡബ്ലിൻ: ഐറിഷ് മലയാളിയും ബ്ലൂചിപ്പ് ടൈൽസ് കമ്പനി മാനേജിംഗ് പാർട്ണറുമായ റിനു അലക്സിന്റെ പിതാവ് പാലാ നെടുമ്പാലകുന്നേൽ എൻ. എം ചാണ്ടി അന്തരിച്ചു. 72 വയസ്സായിരുന്നു. വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. മൃതദേഹം നാളെ സംസ്കരിക്കും.
കഴിഞ്ഞ ദിവസം ആയിരുന്നു അദ്ദേഹത്തിന്റെ വിയോഗം. മൃതദേഹം ഇന്ന് വൈകീട്ട് നാല് മണി മുതൽ പാലായിലെ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. ശനിയാഴ്ച ലാളം പുത്തൻപള്ളിയിലാണ് സംസ്കാര ശുശ്രൂഷകൾ.
Discussion about this post

