ഡബ്ലിൻ: അയർലൻഡിൽ ഇന്ന് രാത്രിയും മഞ്ഞ് വീഴ്ചയുണ്ടാകുമെന്ന് പ്രവചിച്ച് മെറ്റ് ഐറാൻ. അന്തരീക്ഷ താപനില മൈനസ് 1 ഡിഗ്രി സെൽഷ്യസിലേക്ക് താഴും. സെന്റ് പാട്രിക്സ് ദിന വാരാന്ത്യത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മെറ്റ് ഐറാൻ വ്യക്തമാക്കുന്നു. അതേസമയം ഇതുവരെ മുന്നറിയിപ്പുകൾ ഒന്നും പുറപ്പെടുവിച്ചിട്ടില്ല.
കനത്ത മഞ്ഞ് വീഴ്ചയുടെ പശ്ചാത്തലത്തിൽ 11 കൗണ്ടികളിൽ ഏർപ്പെടുത്തിയ വാണിംഗ് ഇന്ന് രാവിലെ 9 മണിയോടെ അവസാനിച്ചു. ഇന്ന് രാവിലെ പൊതുവെ തെളിഞ്ഞ അന്തരീക്ഷം ആയിരിക്കും അനുഭവപ്പെടുക. ഇടയ്ക്ക് നേരിയ ചാറ്റൽ മഴ ലഭിക്കും. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലിന് സാധ്യതയുണ്ട്. 5 മുതൽ 8 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും അന്തരീക്ഷ താപനില.
Discussion about this post

