ഡബ്ലിൻ: ഇന്ത്യയിൽ നിന്നും അയർലൻഡിലേക്ക് ചാർട്ടേർഡ് വിമാനത്തിന് സാധ്യത. മലയാളികൾ ഉൾപ്പെടെ നിരവധി പേർ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തിലാണ് പ്രത്യേക വിമാനം ഒരുക്കാനുള്ള ആലോചന.
കേരളത്തിൽ മാത്രം തിരിച്ച് അയർലൻഡിലേക്ക് പോകാൻ കഴിയാതെ നൂറ് കണക്കിന് പേരാണ് കുടുങ്ങിക്കിടക്കുന്നത്. ബുക്ക് ചെയ്തിരിക്കുന്ന ടിക്കറ്റുകൾ പുന:ക്രമീകരിക്കാനുളള സൗകര്യം എമിറേറ്റ്സ് ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ നൽകുന്നുണ്ട്. ഈ സൗകര്യം പ്രയോജനപ്പെടുത്തി കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേർ അയർലൻഡിലേക്ക് തിരിച്ച് പോയി. ബാക്കിയുള്ളവർക്ക് തിരിച്ച് പോകാനായി ഡൽഹിയിൽ നിന്നോ മുംബൈയിൽ നിന്നോ ഡബ്ലിനിലേക്ക് ചാർട്ടേർഡ് വിമാന സൗകര്യം ഒരുക്കുമെന്നാണ് വിവരം.
Discussion about this post

