സ്ലൈഗോ: മലയാളി നഴ്സ് സ്ലൈഗോയിൽ അന്തരിച്ചു. ചാലക്കുടി മാളിയേക്കൽ ചെറ്റക്കൽ കുടുംബാംഗം നൈസിൻ തോമസാണ് അന്തരിച്ചത്. 38 വയസ്സായിരുന്നു. മൃതദേഹം തിങ്കളാഴ്ച സംസ്കരിക്കും.
സ്ലൈഗോ യൂണിവേഴ്സിറ്റി ആശുപത്രിയിലെ ഡയാലിസിസ് നഴ്സ് ആയിരുന്നു നൈസിൻ തോമസ്. ഭർത്താവ് ആൽബിൻ സെബാസ്റ്റിയൻ സ്രാട്ടേൽ സ്ലൈഗോ യൂണിവേഴ്സിറ്റിയിലെ നഴ്സ് ആണ്. മക്കൾ നേതൻ സെബാസ്റ്റിയൻ സ്രാട്ടേൽ, തോമസ് ഡേവിഡ് സ്രാട്ടേൽ എന്നിവരാണ് മക്കൾ. തിങ്കളാഴ്ച 2 മണിക്ക് സ്ലൈഗോയിലെ ബാലിസടേർ സെന്റ്. ബ്രിജിറ്റ്സ് ദേവാലയത്തിലാണ് സംസ്കാരം.
Discussion about this post

