വിക്ലോ: 10 വർഷങ്ങൾക്ക് മുൻപ് കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ആളെ വിട്ടയച്ചു. 40 വയസ്സുള്ള വ്യക്തിയെ ആണ് വിട്ടയച്ചത്. ഇയാൾക്കെതിരെ കുറ്റം ചുമത്തിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു. 2005 ൽ ഇയോയിൻ മക്കാർത്തി കൊല്ലപ്പെട്ട സംഭവത്തിലാണ് 40 കാരനെ കസ്റ്റഡിയിൽ എടുത്തത്.
കഴിഞ്ഞ ദിവസം ആയിരുന്നു ഇയാളെ കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് ചോദ്യം ചെയ്യുകയായിരുന്നു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് അന്വേഷണ സംഘം അറിയിച്ചു. 2005 നവംബർ നാലിനാണ് 27 കാരനായ ഇയോയിൻ മക്കാർത്തിയെ മരിച്ച നിലയിൽ കണ്ടത്.
Discussion about this post

