കൊച്ചി: ശബരിമല സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട എസ്ഐടിയുടെ അന്വേഷണത്തിൽ ഇടപെടാൻ കഴിയില്ലെന്ന് ഹൈക്കോടതി . സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കവേയാണ് കോടതിയുടെ ഈ പ്രസ്താവന. ഹർജി ഒരു ആഴ്ചയ്ക്ക് ശേഷം കോടതി പരിഗണിക്കും. അന്വേഷണം നിലവിൽ കോടതിയുടെ മേൽനോട്ടത്തിലാണ്. യോഗ്യതയുള്ള ഉദ്യോഗസ്ഥനാണ് അന്വേഷണം നടത്തുന്നത്. അന്വേഷണത്തിൽ ഇടപെടാൻ കഴിയില്ലെന്നും പൊതുധാരണ കോടതി പരിഗണിക്കില്ലെന്നും കോടതി വ്യക്തമാക്കി.
അന്വേഷണത്തിന്റെ ഭാഗമായുള്ള യഥാർത്ഥ ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ ലഭിക്കേണ്ടതുണ്ട്. ഉയർന്ന നിലവാരമുള്ള ലാബിലാണ് പരിശോധന നടത്തുന്നത്. പ്രതികളുടെ ജാമ്യം പരിഗണിക്കുന്ന കോടതി എന്തെങ്കിലും പറഞ്ഞാൽ, അന്വേഷണത്തിൽ ഇടപെടാൻ കഴിയില്ലെന്ന്യ്മ് ഹൈക്കോടതി വ്യക്തമാക്കി. സ്വർണ്ണ മോഷണത്തിലെ യഥാർത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക എന്നതാണ് ലക്ഷ്യമെന്നും ഹൈക്കോടതി പറഞ്ഞു.

