ക്ലെയർ: കൗണ്ടി ക്ലെയറിൽ വൻ ലഹരി വേട്ട. 10 മില്യൺ യൂറോ വിലമതിയ്ക്കുന്ന ലഹരി വസ്തുക്കൾ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
റെവന്യൂ ഓഫീസർമാരും പോലീസും സംയുക്തമായി നടത്തിയ ദൗത്യത്തിലാണ് ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്. 500 കിലോയോളം വരുന്ന ഹെർബൽ കഞ്ചാവാണ് പിടിച്ചെടുത്തത് എന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം. പിടിയിലായവർക്ക് 60 വയസ്സിലേറെ പ്രായമുണ്ട്.
Discussion about this post

