അമാർഗ്: കൗണ്ടി അമാർഗിൽ 70 കാരൻ ട്രാക്ടർ അപകടത്തിൽ മരിച്ചു. തസാഗിലെ ഡൺഡ്രം റോഡിന് സമീപമാണ് സംഭവം. പോലീസ് എത്തി സ്ഥലത്ത് പരിശോധന നടത്തി.
ഇന്നലെയാണ് അപകടം ഉണ്ടായത്. കൃഷിചെയ്യുന്നതിനിടെ ആയിരുന്നു ട്രാക്ടർ അപകടം. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തിയാണ് മൃതദേഹം സംഭവസ്ഥലത്ത് നിന്നും മാറ്റിയത്.
Discussion about this post

