കെറി: സൗത്ത് കെറി ഗ്രീൻവേ ഈ വാരാന്ത്യം തുറന്ന് കൊടുക്കും. പൂർത്തിയായ ഭാഗമാണ് തുറന്ന് നൽകുന്നത്. കാൽനട യാത്രികർക്കും, സൈക്കിൾ യാത്രികർക്കും വേണ്ടിയാണ് ഗ്രീൻവേ നിർമ്മിച്ചിരിക്കുന്നത്.
ഓൾഡ് കെൽസ് റെയിൽവേ സ്റ്റേഷൻ മുതൽ ഗോൾഡെൻസ് ഷോപ്പ് വരെ 3.1 കിലോ മീറ്റർ നീളത്തിലാണ് ഗ്രീൻ വേ നിർമ്മിച്ചിരിക്കുന്നത്. 2022 അവസാനത്തോടെയായിരുന്നു ഗ്രീൻവേയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഗ്രീൻവേയുടെ അടുത്ത ഭാഗത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അടുത്ത വേനൽകാലത്തിന്റെ തുടക്കത്തിൽ രണ്ടാം ഭാഗം തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Discussion about this post

