കാവൻ: 17 മില്യൺ യൂറോയുടെ യൂറോ മില്യൺ സ്വന്തമാക്കിയത് കാവനിലെ കുടുംബം. സമ്മാന തുക വാങ്ങുന്നതിനായി ഇവർ ലോട്ടറി ആസ്ഥാനവുമായി ബന്ധപ്പെട്ടു. അച്ഛനും മകനും മകളും അടങ്ങുന്ന കുടുംബത്തിനാണ് സമ്മാനം ലഭിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് ലോട്ടറി ആസ്ഥാനവുമായി കുടുംബം ബന്ധപ്പെട്ടത്. ഇതിന് പിന്നാലെ ഇവർക്ക് തുക കൈമാറുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. ഈ മാസം 12 നാണ് കുടുംബം ടിക്കറ്റ് വാങ്ങിയത്. ക്രെയ്ഗനിലെ ലിഡിൽ സ്റ്റോറിൽ നിന്നാണ് ഇവർ സമ്മാനം വാങ്ങിയത്.
Discussion about this post

