പത്തനംതിട്ട: തിരുവല്ലയിൽ 14 വയസ്സുള്ള പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കുടിയേറ്റ തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. ബംഗാളിലെ മാൽഡ ജില്ലയിലെ ഗംഗാരാംപുർ സ്വദേശികളായ ചെറുറായ് (35), ജയന്ത് രാജ് (22) എന്നിവരാണ് അറസ്റ്റിലായത്.
ഇതരസംസ്ഥാന ദമ്പതികളുടെ മകളെയാണ് ഇരുവരും ലൈംഗികമായി പീഡിപ്പിച്ചത്. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
അച്ഛനും അമ്മയും ജോലിക്ക് പോയപ്പോൾ ഗോത്രഭാഷ മാത്രം അറിയാവുന്ന കുട്ടികൾ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. റോഡിൽ ഉണക്കാനിട്ടിരുന്ന വസ്ത്രങ്ങൾ എടുക്കാനായി കുട്ടികൾ പുറത്തിറങ്ങിയ തക്കം നോക്കി പ്രതികൾ മുറിയിൽ കയറി ഒളിച്ചിരുന്നു. ഒന്നര വയസ്സുള്ള ഇളയ സഹോദരി കരഞ്ഞപ്പോൾ വായ പൊത്തിപ്പിടിച്ച ശേഷം പെൺകുട്ടിയെ പീഡിപ്പിച്ചു. സംഭവമറിഞ്ഞ നാട്ടുകാരാണ് പ്രതികളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.

